വീട്ടില്‍ കയറി നാലു വയസ്സുകാരിയെ കുറുക്കന്‍ കടിച്ചു, എട്ടുപേര്‍ക്ക് കടിയേറ്റു

വടകര- ആയഞ്ചേരിയില്‍ നാല് വയസുകാരി ഉള്‍പ്പെടെ എട്ട് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. ക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈങ്ങോട്ടായി, കോട്ടപ്പള്ളി ഭാഗത്ത് വൈകിട്ട് ആറ് മണിയോടെയാണ് കുറുക്കന്റെ ആക്രമണമുണ്ടായത്. നാല് വയസുകാരി ഫാത്തിമയെ വീടിനുള്ളില്‍ കയറിയാണ് കടിച്ചത്. മിക്കവര്‍ക്കും കാലുകള്‍ക്കും കൈകള്‍ക്കുമാണ് കടിയേറ്റത്. കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ച കുറുക്കനെ നാട്ടുകാര്‍ തല്ലിക്കൊന്നു.

 

Latest News