Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേര്‍ സ്‌ഫോടനം; 15 മരണം

പെഷാവര്‍- വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷാവറില്‍ തെരഞ്ഞെടുപ്പു റാലിക്കിടെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഒരു രാഷ്ട്രീയ നേതാവടക്കം 13 പേര്‍ കൊല്ലപ്പെട്ടു. 54 പേര്‍ക്ക് പരിക്കേറ്റു. താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ ശക്തമായ രംഗത്തുള്ള അവാമി നാഷണല്‍ പാര്‍ട്ടിയുടെ റാലിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പാര്‍ട്ടി നേതാവും സ്ഥാനാര്‍ത്ഥിയുമായ ഹാറൂന്‍ ബിലൂറിനെ ലക്ഷ്യം വച്ചാണ് ആക്രമണം. ജൂലൈ 25നു നടക്കുന്ന തെരഞ്ഞെടുപ്പിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് പാക് സൈന്യം മുന്നറിയിപ്പു നല്‍കി മണിക്കൂറുകള്‍ക്കു ശേഷമാണ് ചൊവ്വാഴ്ച രാത്രി സ്‌ഫോടനം നടന്നത്. ഹാറൂന്‍ ബിലൂരിന്റെ പിതാവും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായിരുന്ന ബഷീര്‍ ബിലൂര്‍ 2012-ല്‍ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഇരുനൂറോളം വരുന്ന പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഹാറൂണ്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം പെഷാവറില്‍ ഏതാനും വര്‍ഷങ്ങളായി നടന്ന നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തിരുന്നു. ഈ സംഭവത്തിനു പിന്നിലും ഇവരാണെന്ന് സംശയിക്കപ്പെടുന്നു. സൈനിക നടപടിക്കു മുമ്പ് നിരവധി ഭീകരസംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്ന ഈ മേഖലയില്‍ രാഷ്ട്രീയ നേതാക്കളേയും മത ചടങ്ങുകളേയും സുരക്ഷാ സേനയേയും സ്‌കൂളുകളേയും ഉന്നമിട്ട് നിരവധി ഭീകരാക്രമണങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.

Latest News