ദമാം-കോഴിക്കോട് ചാലപ്പുറം സ്വദേശി കല്ല്യാണ വീട്ടിൽ ഫസലുറഹ്മാൻ (62) ഇന്ന് രാവിലെ ഹൃദയാഘാതം മൂലം ദമാമിൽ നിര്യാതനായി. 45 വർഷത്തോളമായി ദമാമിലെ സാമൂഹികസാംസ്കാരിക ബിസിനസ്സ് രംഗത്തെ നിറസാന്നിധ്യമായിരുന്നു. പ്രവാസ ലോകത്ത് വലിയ സൗഹൃദ വലയമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ വിയോഗം പ്രവാസികളെ കണ്ണീരിലാഴ്ത്തി. നിരവധി ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായ ഇദ്ദേഹം നല്ലൊരു കായിക പ്രേമി കൂടിയായിരുന്നു.
ഭാര്യ ഹലീമ,മക്കൾ സഫ്വാൻ, റംസി റഹ്‌മാൻ, ആയിഷ. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ചു ദമാമിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.