ന്യൂദല്‍ഹി - അടുത്ത മാസം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിക്കുമെന്ന് സൂചന. ഇതിനുള്ള എല്ലാ ഒരുക്കളും നടക്കുന്നതായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നു. ഏക സിവില്‍ കോഡിനെക്കുറിച്ച് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അഭിപ്രായം കേള്‍ക്കുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് ബില്‍ അയച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ മൂന്നാം വാരത്തില്‍ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും, സഭകള്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആരംഭിച്ച് പാതിവഴിയില്‍ വച്ച് പുതിയ കെട്ടിടത്തിലേക്ക് മാറുമെന്നും പാര്‍ലമെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം ഭോപ്പാലില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൂചിപ്പിച്ചിരുന്നു. ഭരണ ഘടനയുടെ തത്വങ്ങള്‍ ഏക സിവില്‍ നടപ്പാക്കുന്നതിന് അനകൂലമാണെന്നും സുപ്രീം കോടതി ഇത് നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പ്രധാനമന്ത്രി പഞ്ഞിരുന്നു.