ബ്ലോക്ക് ചെയ്യാനുള്ള സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചില്ല; ട്വിറ്ററിന് 50 ലക്ഷം രുപ പിഴ

ബംഗളൂരു-ചില ട്വീറ്റുകളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് ട്വിറ്റര്‍ നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി.
ട്വിറ്ററിന് 50 ലക്ഷം രൂപ പിഴ ചുമത്തിയ കോടതി 45 ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ പ്രതിദിനം 5,000 രൂപ അധികമായി ഈടാക്കുമെന്നും പറഞ്ഞു. 2021 ഫെബ്രുവരി മുതല്‍ 2022 ഫെബ്രുവരി വരെ പുറപ്പെടുവിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ചോദ്യം ചെയ്താണ് ട്വിറ്റര്‍ ഹൈക്കോടതിയെ സമീപിച്ചത്.

 

Latest News