ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്ക് ഒരു കിലോ തക്കാളി സമ്മാനം

ചെന്നൈ- തമിഴ്‌നാട്ടിലെ ഞ്ചാവൂരില്‍ ഹെല്‍മറ്റ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തക്കാളി സമ്മാനം.  ട്രാഫിക് ഇന്‍സ്‌പെക്ടര്‍ രവിചന്ദ്രന്റെ വകയാണ് ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കുള്ള പ്രോത്സാഹന സമ്മാനമായി ഒരു കിലോ തക്കാളി നല്‍കുന്നത്. തമിഴ്‌നാട്ടില്‍ തക്കാളി വില ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തിലാണ് സമ്മാനത്തിനായി തക്കാളി തെരഞ്ഞെടുത്തത്.  അപ്രതീക്ഷിതമായി ലഭിക്കുന്ന വിലപിടിച്ച സമ്മാനം ടൂവീലര്‍ യാത്രക്കാരെ ശരിക്കും സന്തോഷിപ്പിക്കുന്നുണ്ട്.
മറ്റു പച്ചക്കറികളോടൊപ്പം തന്നെ രാജ്യത്ത് തക്കാളി വിലയും കുതിച്ചുയരുകയാണ്. ഉയര്‍ന്ന താപനില, കുറഞ്ഞ ഉല്‍പ്പാദനം, മഴയിലുണ്ടായ കാലതാമസം എന്നിവയാണ് ഉയര്‍ന്ന വിലയ്ക്ക് കാരണം.

 

Latest News