വെഞ്ഞാറമൂട്ടില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

തിരുവനന്തപുരം - വെഞ്ഞാറമൂട്ടില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. വര്‍ക്കല അയിരൂര്‍ സ്വദേശി നിജാസ് (31) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. വെഞ്ഞാറമൂട്ടില്‍ കേരളവിഷന്‍ കേബിള്‍ നെറ്റ്വര്‍ക്കിലെ ജീവനക്കാരനാണ് നിജാസ്. വെഞ്ഞാറമൂട് നിന്നും കോലിയക്കോട് ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകേമ്പോള്‍ വേളാവൂരില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിജാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News