ഖുലൈസ് കെ.എം.സി.സി ഈദ് സ്‌നേഹ വിരുന്ന് നടത്തി

പെരുന്നാൾ ദിനത്തിൽ മധുരം വിതരണം ചെയ്യുന്ന ഖുലൈസ് കെ.എം.സി.സി പ്രവർത്തകർ.


ഖുലൈസ്- ത്യാഗ സ്മരണകൾ പുതുക്കുന്ന ബലി പെരുന്നാൾ ദിനത്തിൽ ഈദ് പ്രാർഥനകൾക്ക് ശേഷം ഖുലൈസ് കെ.എം.സി.സി പ്രവർത്തകർ സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചു. ഖുലൈസിലെ വിദേശികൾക്കും സ്വദേശികൾക്കും മധുര പലഹാരം വിതരണം ചെയ്തു. സ്‌നേഹ-സൗഹാർദ ബന്ധങ്ങൾ ഊഷ്മളമാക്കാനുള്ള സന്ദേശമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു. അസീസ് കൂട്ടിലങ്ങാടി, ഷുക്കൂർ ഫറോഖ്, ഷാഫി മലപ്പുറം, നാസർ ഓജർ, റാഷിഖ് മഞ്ചേരി, മുസ്തഫ ഇരുമ്പുഴി, മുഹമ്മദാലി പട്ടാമ്പി, റഹീം കോട്ടക്കൽ, തൻഹത് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.

 

Latest News