Sorry, you need to enable JavaScript to visit this website.

നവ്യാനുഭവമായി ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഈദ് സംഗമം

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ ഈദ് സംഗമത്തിൽ നിന്ന്.

ദോഹ- ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച ഈദ് സംഗമം നവ്യാനുഭവമായി. ഈദ് നമസ്‌കാര ശേഷം രാവിലെ ഏഴു മണിക്ക് ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ലക്ക്ത ഓഡിറ്റോറിയത്തിൽ ആരംഭിച്ച പരിപാടിയിൽ കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി സെക്യാട്രിസ്റ്റ് സോഷ്യൽ വർക്കർ നൂർജഹാൻ മുഖ്യ പ്രബാഷണം നടത്തി. ഉറച്ച ഈമാനിന്റെയും ത്യാഗത്തിന്റെയും സ്മരണകളുയർത്തുന്നതാണ് ബലിപെരുന്നാളിന്റെ സന്ദേശമെന്ന് നൂർജഹാൻ പറഞ്ഞു. ഇബ്രാഹീം, ഇസമായിൽ ചരിത്രത്തിലൂടെ നരബലി യഥാർഥത്തിൽ നിരോധിക്കപ്പെടുകയായിരുന്നു എന്നവർ ഓർമിപ്പിച്ചു. പരിപാടിയിൽ ദോഹ യൂനിവേഴ്‌സിറ്റിയിൽ നിന്നും പ്രസിഡന്റ് ഗോൾഡൻ അവാർഡ് കരസ്ഥമാക്കി വിജയിച്ച ഫാത്തിമ ഫർഹ, എക്സലൻസി അവാർഡും പ്രസിഡന്റ് അവാർഡും കരസ്ഥമാക്കിയ ശുഐബ് മുഹമ്മദ് അലി എന്നിവരെ ആദരിച്ചു. അവർക്കുള്ള സമ്മാനം ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ട്രഷറർ ഹുസൈൻ മുഹമ്മദ്, എം.ജി.എം വൈസ് പ്രസിഡന്റ് സലീന ഹുസൈൻ എന്നിവർ നൽകി.
അബ്ദുൽ ബദീഅ് സലഫിയുടെ ഖിറാത്തോടെ ആരംഭിച്ച പരിപാടിയിൽ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വൈസ് പ്രസിഡന്റ് സുബൈർ വക്ര അധ്യക്ഷത വഹിച്ച. എൽ.വൈ.സി വൈസ് പ്രസിഡന്റ് നാസിഹ് അബദുൽ റഹിമാൻ, എം.ജി.എം ട്രഷറർ അംന പട്ടർകടവ്, സി.ഐ.എസിനു വേണ്ടി തമീംമ് ഫസലു കുഞ്ഞിമൊയ്തു എന്നിവർ ആശംസകൾ നേർന്നു. സുലൈമാൻ ആലത്തൂർ അബ്ദുൽ ലത്തീഫ് പൂല്ലൂർക്കര എന്നിവർ ഈദ് ഗാനമാലപിച്ചു. മഹ്റൂഫ് മാട്ടൂൽ സ്വാഗതവും മുഹമ്മദ് അലി ഒറ്റപ്പാലം നന്ദിയും പറഞ്ഞു.

 

Latest News