Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹജ് സേവനരംഗത്ത് കർമനിരതരായി പ്രവാസി വെൽഫെയർ വളണ്ടിയർ ടീം

വളണ്ടിയർമാർ സേവന രംഗത്ത്. 
മക്കയിൽ സേവനമനുഷ്ഠിക്കുന്ന ഹജ് വളണ്ടിയർമാർക്ക് പ്രവാസി വെൽഫെയർ സൗദി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ നിർദേശങ്ങൾ നൽകുന്നു.

ജിദ്ദ- ഹജ് സേവനരംഗത്ത് കർമനിരതരായി ഇത്തവണ പ്രവാസി വെൽഫെയർ വളണ്ടിയർ ടീം ഹാജിമാർക്ക് സേവനമനുഷ്ഠിച്ചു. മിനയിലും ജംറയിലും പരിസരപ്രദേശങ്ങളിലും ടീം അംഗങ്ങൾ സജീവ സാന്നിധ്യമായിരുന്നു. നൂറോളം വരുന്ന പ്രവർത്തകരെ വ്യവസ്ഥാപിതമായി അണിനിരത്തിയാണ് പ്രവാസി വെൽഫെയർ ഹജ് വളണ്ടിയർ ടീം സേവനരംഗത്ത് നിറഞ്ഞുനിന്നത്. കൃത്യമായ ലൊക്കേഷൻ മാപ്പുകളും മറ്റും ഉപയോഗപ്പെടുത്തി മിനയിലും ജംറാത്തിലുമുള്ള വിവിധയിടങ്ങളിൽ ഹാജിമാർക്ക് വഴികാണിക്കാനും അവരവരുടെ ടെന്റുകളിൽ എത്തിക്കാനും അവർ സജീവമായിരുന്നു.

വർഷങ്ങളായി ഹജ് വെൽഫെയർ ഫോറത്തിന്റെ ഭാഗമായി ഹാജിമാർക്ക് സേവനമനുഷഠിച്ച് വരുന്നുണ്ട്. ഇത്തവണ സ്വന്തം ടീമിനെ പ്രവർത്തന രംഗത്ത് സജ്ജീകരിച്ചു. ഇത്തവണ മികച്ച സേവനം നൽകാനായെന്ന് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവാസി വെൽഫെയർ സൗദി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ പറഞ്ഞു. 

വെസ്‌റ്റേൺ പ്രൊവിൻസ് കമ്മിറ്റിയംഗങ്ങളായ സിറാജ് എറണാകുളം, ശഫീഖ് മേലാറ്റൂർ, അഡ്വ. ഫിറോസ്, അബ്ദുസുബ്ഹാൻ പറളി, മുനീർ വിളയങ്കോട് എന്നിവർ വിവിധ സേവന പരിപാടികൾ നിയന്ത്രിച്ചു. എൻജി. മുഹമ്മദ് സഫീൽ, ഉസാമ ചെറുവണ്ണൂർ, ഷഹീർ മങ്കരത്തൊടി, ശിഹാബുദ്ദീൻ കാരാട്ട് എന്നിവർ വളണ്ടിയർ ടീം ക്യാപ്റ്റൻമാരായിരുന്നു.

 

Latest News