മണിപ്പൂരില്‍ വീണ്ടും വന്‍ സംഘര്‍ഷം, ഇംഫാലിലെ തെരുവില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍

ഇംഫാല്‍ -  മണിപ്പൂരില്‍ വീണ്ടും വന്‍ സംഘര്‍ഷം. ഇംഫാലില്‍ ജനക്കൂട്ടം റോഡില്‍ തീയിട്ടു. കാങ്‌പോക്പിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനക്കൂട്ടം പ്രതിഷേധിക്കുകയാണ്. ഇംഫാലിലെ തെരുവില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. പ്രതിഷേധക്കാര്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. വന്‍ ജനക്കൂട്ടമാണ് തെരുവിലിറങ്ങിയിട്ടുള്ളത്. എന്തും സംഭവിക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബി ജെ പി ഓഫീസിന് സമീപമാണ് സംഘര്‍ഷം ഉടലെടുത്തത്.  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളനേതാക്കള്‍ നിലവില്‍ ഇംഫാലിലുണ്ട്. അദ്ദേഹം ഹോട്ടലില്‍ സുരക്ഷിതനാണ്. 

 

Latest News