കഞ്ചാവും എം. ഡി. എം. എയുമായി യുവതിയും യുവാവും പിടിയില്‍

കൊച്ചി- കഞ്ചാവും എം. ഡി. എം. എയുമായി യുവതിയും യുവാവും പിടിയിലായി. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി നീനാലി ഹൗസില്‍ മുഹമ്മദ് സുഹൈല്‍ (23), തൊടുപുഴ ഉടുമ്പന്നൂര്‍ പുത്തന്‍പുരക്കല്‍ ശരണ്യ (28) എന്നിവരാണ് പിടിയിലായത്. 

പാലാരിവട്ടം പോലീസ് സ്റ്റേഷന് എതിര്‍വശം വാഹന പരിശോധന നടത്തവെയാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്നും 6.3 ഗ്രാം എം. ഡി. എം. എയും 6.3 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. 

പാലാരിവട്ടം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആല്‍ബി. എസ്‌ന്റെ നേതൃത്വത്തില്‍ എസ്. സി. പി. ഒ ഇഗ്‌നേഷ്യസ്, സി. പി. ഒ ജിതിന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Latest News