Sorry, you need to enable JavaScript to visit this website.

മശാഇർ മെട്രോയെയും ഹറമൈൻ ട്രെയിനിനെയും ബന്ധിപ്പിക്കാൻ പഠനം

മിന - അറഫ, മുസ്ദലിഫ, മിനാ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന മശാഇർ മെട്രോയെ, ഹറമൈൻ ട്രെയിൻ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച് പഠനങ്ങൾ നടത്തുന്നതായി ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ. ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രാലയവും മക്ക റോയൽ കമ്മീഷനും സഹകരിച്ചാണ് ഇക്കാര്യത്തിൽ വിശദമായ പഠനങ്ങൾ നടത്തുന്നത്. 
മക്കക്കും മദീനക്കുമിടയിലും ജിദ്ദ എയർപോർട്ടിനും മക്കക്കും ജിദ്ദക്കും മദീനക്കുമിടയിലും ഹജ് തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്നതിൽ ഹറമൈൻ ട്രെയിൻ പദ്ധതിക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു. വരുംവർഷങ്ങളിൽ പുണ്യസ്ഥലങ്ങളിൽ എയർ ടാക്‌സി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ നീക്കമുള്ളതായും അദ്ദേഹം വെളിപ്പെടുത്തി. 

Latest News