ഏക സിവില്‍ കോഡ് ഫാസിസത്തിലേക്കുളള ചുവടുവെപ്പ്, ശക്തമായി എതിര്‍ക്കുമെന്ന് സി പി എം

തിരുവനന്തപുരം - ഏക സിവില്‍ കോഡ് ഫാസിസത്തിലേക്കുളള ചുവടുവെപ്പാണെന്നും ഇത് നടപ്പാക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്നത്തെ സാഹചര്യത്തില്‍ ഏക സിവില്‍ കോഡ് കൊണ്ടു വരാന്‍ സാധിക്കില്ല. ഏക സിവില്‍ കോഡിനെ ശ്കതമായി എതിര്‍ക്കുമെന്നും തെറ്റായ പ്രചരണത്തെ ഏറ്റവും പ്രതിരോധിക്കാന്‍ കഴിയുന്നത് കേരളത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഇടത് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന്  ഒരു നയാ പൈസയുടെ അഴിമതി നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  കെ.സുധാകരനെതിരെയും വി ഡി സതീശനെതിരെയും എടുത്ത് കേസുകളെക്കുറിച്ച്, ആളെയും പാര്‍ട്ടിയെയും നോക്കിയല്ല കേസെടുക്കുന്നതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ. സുധാകരനെ അറസ്റ്റ് ചെയ്തിട്ട് ഒരു പ്രതിഷേധം ഉണ്ടായിട്ടില്ല. തട്ടിപ്പിനാണ് സുധാകരനും സതീശനുമെതിരെ കേസ് എടുത്തിരിക്കുന്നത്. തങ്ങള്‍ക്കെതിരെയുള്ള  കേസിനെ രാഷ്ട്രീയമായി നേരിടുമെന്നാണ് ഇവര്‍ തന്നെ പറയുന്നത്. തട്ടിപ്പ് കേസുകള്‍ എന്ത് രാഷ്ട്രീയം പറഞ്ഞാണ് നേരിടുന്നതെന്നും ഗോവിന്ദന്‍ ചോദിച്ചു.

 

Latest News