കെ.കെ. ഷാഹിനക്ക് അന്താരാഷ്ട്ര പ്രസ് ഫ്രീഡം അവാര്‍ഡ്

ന്യൂദല്‍ഹി-കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സിന്റെ (സി.പി.ജെ) അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ഔട്ട് ലുക്ക് മാഗസിന്‍ സീനിയര്‍ എഡിറ്ററും മലയാളിയുമായ കെ.കെ.ഷാഹിനക്ക്. സി.പി.ജെയുടെ അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന.
2008ലെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ സാക്ഷിമൊഴികളെ പോലീസ് വളച്ചൊടിച്ചുവെന്ന ആരോപണം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ പോലീസ് കേസില്‍ കുടുക്കിയ ഷാഹിന രാജ്യത്ത് യു.എ.പി.എ കേസിലുള്‍പ്പെട്ട ആദ്യ ജേണലിസ്റ്റുകളിലൊരാളാണ്.
ഷാഹിനക്ക് പുറമെ നിക ഗവ്മാരിയ (ജോര്‍ജിയ), മരിയ തെരേസ മൊണ്‍ടാനോ (മെക്‌സിക്കോ),ഫെര്‍ഡിനന്‍ഡ് അയിറ്റെ (ടോഗോ) എന്നിവരും ഈ വര്‍ഷം പ്രസ് ഫ്രീഡം അവാര്‍ഡിന് അര്‍ഹരായി.

Latest News