കാപ്പ കേസ് പ്രതിയുടെ ചെവി സഹതടവുകാർ അടിച്ചുപൊട്ടിച്ചു

കണ്ണൂർ-നിരവധി കേസിലെ പ്രതി കാപ്പാ കേസിൽ ജയിലിലടച്ച യുവാവിനെ സഹതടവുകാർ മർദ്ദിച്ച് ചെവി തകർത്തു. കാഞ്ഞങ്ങാട് കാഞ്ഞിരപ്പൊയിൽ സ്വദേശി എം. അശോകനെ (33)യാണ് മർദ്ദിച്ചത്. കഴിഞ്ഞ രാത്രി എട്ട് മണിയോടെയാണ് സംഭവം. ജയിലിൽ വെച്ച് തടവുകാരായ മാത്യു, ശ്രീദേവ് എന്നിവരാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ അശോകന്റെ വലത് ചെവിക്ക് സാരമായി പരിക്കേറ്റു. കഴിഞ്ഞയാഴ്ചയാണ് ഹൊസ്ദുർഗ് പോലീസ് കാപ്പ ചുമത്തി ഇയാളെ ജയിലിലടച്ചത്. കണ്ണപുരം സ്‌റ്റേഷൻ പരിധിയിലെ പ്രവാസിയുടെ ഭാര്യയായ ഇരുപത്തിയേഴുകാരിയെയും രണ്ട് പെൺമക്കളെയും കൂട്ടി നാടുവിട്ട് ഇയാൾ തമിഴ്‌നാട് സേലത്തെ ലോഡ്ജിൽ താമസിച്ചു വരുന്നതിനിടെയാണ് പോലീസ് പിടികൂടി ജയിലിലായത്.
 

Latest News