Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓൺലൈൻ പീഡനത്തിന് പുതിയ നിർവചനം; അമേരിക്കയിൽ വിവാദം

അമേരിക്കയിൽ ഓൺലൈൻ പീഡനത്തിന് പുതിയ നിർവചനവുമായി സുപ്രീം കോടതി. ഓൺലൈൻ പീഡനം എപ്പോഴാണ് പ്രോസിക്യൂട്ട് ചെയ്യാവുന്ന കുറ്റമായി മാറുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത് വലിയ ചർച്ചക്ക് കളമൊരുക്കിയിരിക്കിയാണ്. ഫെയ്‌സ്ബുക്കിലൂടെ ഒരു സ്ത്രീക്ക് നൂറുകണക്കിന് സന്ദേശങ്ങൾ അയച്ച കൊളറാഡോ സ്വദേശിക്കെതിരായ ശിക്ഷാവിധി ശരിവെച്ച കീഴ്‌ക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. പ്രതിയെ ശിക്ഷിക്കുന്നതിന് കോടതി തെറ്റായ മാനദണ്ഡമാണ് ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജിമാർ കേസ് പുനഃപരിശോധിക്കാനും പുതിയ മാനദണ്ഡങ്ങൾ സ്വീകരിക്കാനും കേസ് തിരികെ അയച്ചിരിക്കയാണ്. തന്റെ സംസാരവും സന്ദേശവും മറുഭാഗം ഭീഷണിയായി കാണുമെന്ന് പ്രതിക്ക് ബോധ്യമുണ്ടായിരുന്നുവെന്ന്  പ്രോസിക്യൂട്ടർമാർ തെളിയിക്കണമെന്നാണ് ജഡ്ജിമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസിലെ പ്രതി മാനസികമായി തകരാറുള്ളയാളാണെന്നും യഥാർഥത്തിൽ താൻ ഭീഷണിപ്പെടുത്തുകയാണെന്ന് അയാൾക്ക് അറിയാമായിരുന്നില്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് സുപ്രീം കോടതി ജഡ്ജിമാർ നിഗമനത്തിലെത്തിയത്. എന്നാൽ ഭീഷണി സ്വഭാവമുണ്ടെന്ന് പ്രതിക്ക് അറിയാമായിരുന്നുവെന്ന് സർക്കാർ തെളിയിക്കണോ എന്ന കാര്യത്തിൽ കീഴ്‌ക്കോടതികളിൽ ഭിന്നതയുണ്ട്. ജഡ്ജി ഭീഷണി തിരിച്ചറിഞ്ഞാൽ മതിയെന്നാണ് ചില കോടതികൾ ചൂണ്ടിക്കാട്ടുന്നത്. 


ഇന്റർനെറ്റിൽ അക്രമാസക്തമായ ഭീഷണികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിൽ സുപ്രീം കോടതിയുടെ നീക്കം ആശങ്കോടെയാണ് പൗരാവകാശ പ്രവർത്തകർ കാണുന്നത്. ഉപദ്രവമേൽപിക്കാനായി സോഷ്യൽ മീഡീയയിൽ പിന്തുടരുന്നവരെ തടയുക അസാധ്യമാകുമെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ഓൺലൈൻ വഴി ലഭിക്കുന്ന സന്ദേശങ്ങളുടെ പരമ്പര യഥാർഥ ഭീഷണിയാണെന്ന് തെളിയിക്കാൻ ശ്രമിക്കുമ്പോൾ കോടതിയുടെ നിലപാട് പ്രോസിക്യൂഷന് തടസ്സം സൃഷ്ടിക്കുമെന്നാണ് അവർ ഭയപ്പെടുന്നത്. 
ഓൺലൈനിലെ ഉപദ്രവങ്ങളും ഭീഷണിപ്പെടുത്തലും അടക്കമുള്ള പ്രവർത്തനങ്ങൾ ചെറുക്കാൻ പ്രവർത്തിക്കുന്നവരെയാണ് കോടതിയുടെ നീക്കം അലോസരപ്പെടുത്തുന്നത്. ചൂഷണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ പിന്തുടരുന്നവരുടെ എണ്ണം സോഷ്യൽ മീഡിയയിൽ കൂടുന്നുവെന്നല്ലാതെ കുറയുന്നില്ല.  ചൂഷണം ചെയ്യപ്പെട്ട സ്ത്രീകൾക്ക് വേണ്ടി വാദിക്കുമ്പോൾ കോടതി വളരെ വിശാലമായി പ്രവർത്തിക്കുമെന്നും ഭീഷണിയായി തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് വിലയിരുത്തുമെന്നും അഭിഭാഷകർ പറയുന്നു.
കോളറാഡോയിലെ ബില്ലി റെയ്മണ്ട് കൗണ്ടർമാൻ എന്നയാളാണ് ഈ കേസിൽ കോൾസ് വാലെൻ എന്ന ഗാനരചയിതാവിനെ പിന്തുടർന്നതിന് ശിക്ഷിക്കപ്പെട്ടത്. കോൾസിന് ഫെയ്‌സ്ബുക്കിൽ നൂറുകണക്കിന് നേരിട്ടുള്ള സന്ദേശങ്ങൾ അയച്ചതിനെ തുടർന്നാണ് റെയ്ണ്ട് ശിക്ഷിക്കപ്പെട്ടത്.


 വിചിത്രമായ സന്ദേശങ്ങളിലൂടെ താൻ നിരീക്ഷിക്കപ്പെടുന്നതായി കണ്ടെത്തിയെ വാലെൻ ഒരിക്കലും സന്ദേശങ്ങളോട് പ്രതികരിച്ചിരുന്നില്ല.  പകരം ഫെയ്‌സ്ബുക്കിൽ ഇയാളെ ബ്ലോക്ക് ചെയ്യാനാണ് ആവർത്തിച്ച് ശ്രമിച്ചത്. എന്നാൽ ബ്ലോക്ക് ചെയ്യപ്പെടുമ്പോൾ സന്ദേശങ്ങൾ അയക്കുന്നതിനായി അയാൾ പുതിയ അക്കൗണ്ടുകൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. 
നീ ആയിരുന്നോ വെള്ള ജീപ്പിൽ? എന്നോട് സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ഞാനാണ് സംസാരിക്കുന്നതെന്നു തോന്നുന്നു. ഇത് ആരോഗ്യകരമല്ല, നിങ്ങൾ മനുഷ്യ ബന്ധങ്ങൾക്ക് ചേർന്നുതല്ല പോയി മരിക്കുക, നിന്നെ ആവശ്യമില്ല തുടങ്ങിയ സന്ദേശങ്ങളാണ് രണ്ടു വർഷത്തിലേറെ കാലം അയച്ചുകൊണ്ടിരുന്നത്. ഒരു ഘട്ടത്തിൽ വാൾമാർട്ടിൽ ഡേറ്റ് ആവശ്യപ്പെടുകയും മറ്റൊരിക്കൽ യുവതി പ്രതികരിക്കാത്തതിൽ ദേഷ്യവും നിരാശയും പ്രകടിപ്പിക്കുകയും ചെയ്തു.


സന്ദേശങ്ങൾ കാരണം വളരെ അസ്വസ്ഥയായ വാലെൻ അധിക സുരക്ഷ ഏർപ്പെടുത്തുകയും ചില സംഗീത പരിപാടികൾ റദ്ദാക്കുകയും ചെയ്തു.  ഒരു രക്ഷയുമില്ലതായതോടെയാണ് ആത്യന്തികമായി കേസ് ഫയൽ ചെയ്തത്. യുവതിയെ പിന്തുടർന്ന കൗണ്ടർമാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് നാലര വർഷത്തെ തടവിന് ശിക്ഷിച്ചത്. എന്നാൽ ഈ ശിക്ഷ പ്രതിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു.
 തന്റെ കക്ഷിയുടെ സന്ദേശങ്ങൾ ഭരണഘടനയുടെ ഫ്രീ സ്പീച്ച് വ്യവസ്ഥയാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും തെറ്റിദ്ധാരണകളിലൂടെ ക്രിമിനൽവൽക്കരിക്കുന്നത് ജഡ്ജിമാർ ഒഴിവാക്കണമെന്നും കൗണ്ടർമാന്റെ അഭിഭാഷകനായ ജോൺ എൽവുഡ് വാദിച്ചു. തന്റെ കക്ഷി മാനസിക രോഗമുള്ളയാളാണെന്നും തന്റെ സന്ദേശങ്ങൾ ഭീഷണിപ്പെടുത്തുന്നതാണെന്ന് അയാൾക്ക് മനസ്സിലായിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
 പറയുന്നയാളുടെ ഉദ്ദേശ്യം പരിഗണിക്കപ്പെടണമെന്നും മാനദണ്ഡം കർശനമായി പാലിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ആശയത്തെ സമൂഹം നിന്ദ്യമോ വിയോജിക്കുന്നതോ ആയി പരിഗണിക്കും എന്നതു കൊണ്ടു മാത്രം അത് പ്രകടിപ്പിക്കുന്നത് നിരോധിക്കാൻ സർക്കാരിനാവില്ല. 


അതേസമയം, കൊളറാഡോ സർക്കാർ അന്യായമായി ആളുകളുടെ പിന്തുടരുന്നത് തടയുന്ന തങ്ങളുടെ നിയമത്തെ ന്യായീകരിച്ചു. ഇരകളെ പിഴയുന്നതിൽനിന്നും ഭീഷണിപ്പെടുത്തുന്നതിൽനിന്നും തടയുന്നതാണ് നിയമമെന്നും ചൂണ്ടിക്കാട്ടി. 
തന്റെ ജീവിതം സംഗീതനിർമാണത്തിനായി സമർപ്പിച്ച സ്ത്രീയാണ് വാലേൻ. വർഷങ്ങളോളം അനാവശ്യ സന്ദേശങ്ങൾ ലഭിച്ച അവരുടെ മാനസികാരോഗ്യം മോശമായെന്നും സ്വപ്നം അവസാനിച്ചുവെന്നുമാണ് കൊളറാഡോ അറ്റോർണി ജനറൽ ഫിലിപ്പ് ജെ. വീസർ വാദിച്ചത്. 

Latest News