എന്തും വിളിച്ചുപറയാനും കാണിക്കാനുമുള്ള വേദിയായി നവമാധ്യമങ്ങൾ മാറുന്നു.
ഇതിനെതിരേ വാതോരാതെ പ്രസംഗങ്ങളും മറ്റും നടക്കുന്നുണ്ടെങ്കിലും
അതിനൊന്നും പ്രചാരം കിട്ടുന്നില്ല. എങ്ങനെയാണ് ഈ 'ആവിഷ്‌ക്കാരത്തെ'
നിയന്ത്രിക്കുക. അധികാരികൾക്ക് ഹിതമല്ലാത്തതുപറയുന്ന മാധ്യമങ്ങൾക്ക്
കൂച്ചുവിലങ്ങിടാൻ ഇറങ്ങിപ്പുറപ്പെടുന്നവർ പുതിയ തലമുറ വഴിതെറ്റുന്ന
ഇത്തരം കോപ്രായങ്ങൾക്ക് അറുതിവരുത്താത്തതെന്താണ്.
മലപ്പുറം ജില്ലയിലെ ഒരു പരിപാടിയിൽ ആയിരക്കണക്കിന് ചെറിയ മക്കൾ
തടിച്ചുകൂടിയപ്പോഴാണ് തൊപ്പി എന്ന അപരനാമത്തിൽ അറിപ്പെടുന്ന ഒരു
യുട്യൂബറെ നാട്ടിൽ പലരും അറിയുന്നത്. അതുവരെ കണ്ടിട്ടും കേട്ടിട്ടും
ഇല്ലാത്തവർ തൊപ്പിയുടെ പിന്നാലെ പോയി. പോയവർ പോയവർ മൂക്കത്ത്
വിരൽവച്ചു. ഇവന്റെ പിന്നാലെയാണോ നമ്മുടെ മക്കളെല്ലാം പായുന്നത്.
പൊതുപരിപാടിയിലും അല്ലാതെയും മൈക്കിലൂടെ വളി കേൾപ്പിക്കുക, വളി
പ്പാട്ട് പാടുക, പച്ചത്തെറി പറയുക... ഇങ്ങനെപോകുന്നു തൊപ്പിയുടെ
ലീലാവിലാസങ്ങൾ.. ഇത്ര അധഃപതിച്ചുപോയോ നമ്മുടെ ഇളംതലമുറയെന്ന് പലരും ടിവി
ചാനലിലും നവമാധ്യമങ്ങളിലൂടെയും അലമുറയിട്ടു. ആരുകേൾക്കാൻ... ആരോട്
പറയാൻ..
ആക്രോശിച്ച് കതക് ചവിട്ടിപ്പൊളിച്ച് പിടികൂടാനെത്തിയ പോലിസിന്റെ ചെയ്തികളെ
ലൈവിലൂടെ കാണിച്ച് തന്റെ കാണികളെ കോൾമയിർ കൊള്ളിച്ചവനാണ് തൊപ്പിയെന്ന്
ആരാധകർ വീണ്ടും വീണ്ടും വീമ്പിളക്കുന്നു...
ഇതൊരു തൊപ്പി.. ഇതുപോലെ ലക്ഷങ്ങളും ആയിരങ്ങളും പിന്തുടരുന്ന
തൊപ്പിയേക്കാൾ മോശമായ രീതിയിൽ വർത്തമാനം പറയുന്നവും ശരീരഭാഗങ്ങൾ
തുറന്നുവച്ച് വിവരിച്ചുകൊടുക്കുന്ന യുവതികളും നവമാധ്യമങ്ങളുടെ ഭാഗമാണ്.
ശരീരം വിറ്റ് കഴിയുന്ന തെരുവ് വേശ്യകളെ വെല്ലുന്ന വീഡിയോകളാണ് യാതൊരു
ഉളുപ്പുമില്ലാതെ ഇക്കൂട്ടർ കാട്ടുന്നത്. ഇതൊക്കെ ശരിയാണോ എന്നൊരു വനിതാ
യുട്യൂബറോട് ചോദിച്ചപ്പോൾ അവർ നൽകിയ മറുപടി ഇതായിരുന്നു. 'നടി ഹണി
റോസ് നാടുമുഴുവൻ പരസ്യമായി ചെയ്യുന്നത് ശരിയാണെന്ന് നിങ്ങൾക്ക്
അഭിപ്രായമുണ്ടോ' എന്നാണ്. തൊപ്പിയും കൂട്ടരും അവരുടെ കാണികളോട് മിണ്ടിയും
സംവദിച്ചുമാണ് 'തെറിപ്പൂരം' നടത്തുന്നതെങ്കിൽ ഹണിറോസിനെ പോലുള്ളവർ
മന്ദസ്മിതം പൊഴിച്ചുകൊണ്ട് ശരീരഭാഗം മുഴുവൻ ജനങ്ങളിലേക്ക്
തുറന്നുവയ്ക്കുന്നു. അത് കാമറിയിൽ പകർത്തി നവമാധ്യമങ്ങളിലൂടെയും
പ്രചരിപ്പിക്കുന്നു.
ഗ്ലാമർ എന്ന വാക്കിന് മുമ്പ് കൽപ്പിച്ചുനൽകിയ അർഥങ്ങളിലൊന്ന്
പകിട്ട് എന്നാണ്. മമ്മൂട്ടിയെ കാണാൻ എന്തുഗ്ലാമറാ... മാന്യമായി വേഷം
ധരിച്ച് ഒരുങ്ങിയെത്തുന്ന ആളോട് സന്തോഷത്തോടെ പറയുമായിരുന്നു..
ഗ്ലാമറായിട്ടുണ്ട് എന്ന്. ഇന്ന് ഗ്ലാമറിന്റെ അർഥംതന്നെ
മാറിപ്പോയോയെന്ന് സംശയമാണ്. നഗ്‌നത കൂടുതൽ കാണിക്കുന്ന യുവതികളെയാണ്
ഇപ്പോൾ ഗ്ലാമറെന്ന് പറയുന്നത്. സിനിമാ മേഖലയിൽ നിന്നാണ് ഈ
'ഗ്ലാമർ' എത്തിയത്. സിനിമാ പ്രസിദ്ധീകരണങ്ങൾക്കും ഇതിൽ പങ്കുണ്ട്.
'യുവനടി ഗ്ലാമർ വേഷത്തിൽ വരുന്നു' എന്ന തലക്കെട്ടിനൊപ്പം നടിയുടെ
അർധനഗ്‌നമായ ചിത്രങ്ങളും ചേർക്കുന്നു. ഇത്തരം പ്രിന്റഡ്
പ്രസിദ്ധീകരണങ്ങൾ വിൽപ്പന കുറഞ്ഞതോടെ 'പ്രദർശനോൽസുകത' കൂടുതലുള്ള
നടിമാരെല്ലാം നവമാധ്യമങ്ങളിൽ അർധനഗ്‌നരായി നിറഞ്ഞാടുകയാണ്. മുകളിൽ
സൂചിപ്പിച്ച ഹണിറോസിനെപ്പോലുള്ളവർ ഉദ്ഘാടനങ്ങളിലും
പൊതുപരിപാടികളിലുമൊക്കെ അർധനഗ്‌നരായിട്ടാണ് എത്തുന്നത്. ഗ്ലാമർ
വേഷത്തിലെത്തിയില്ലെങ്കിൽ നവമാധ്യമങ്ങളിൽ കാര്യമായ സ്ഥാനം
ഉണ്ടാകില്ലെന്നും പരിപാടികളിൽ ചെറുപ്പക്കാരുടെ എണ്ണം കുറയുമെന്നും
അതിലൂടെ തന്റെ റേറ്റിംഗ് താഴെപ്പോകുമെന്നുമുള്ള
മിഥ്യാധാരണയാണിക്കൂട്ടർക്ക്. ഇവരുടെയൊക്കെ അഴക് ആസ്വദിക്കാൻ
കുട്ടികളടക്കം മണിക്കൂറുകളോളം മൊബൈലും പിടിച്ചിരിപ്പാണ്.
ഇത്തരക്കാർക്കെതിരേ പറയുന്നവർ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്
എതിരുനിൽക്കുന്നവരും പഴഞ്ചനും ലോകം കാണാത്തവനുമൊക്കെയായി മാറും.
തൊപ്പിയെ പിടികൂടിയപ്പോഴാണ് തൊപ്പിയുടെ കേമത്തരം നാടറിയുന്നത്.
കഴിക്കാൻ പ്ലേറ്റിലെടുത്ത ഭക്ഷണം അടിവസ്ത്രംപൊക്കി അതിനുള്ളിലേക്ക്
നിക്ഷേപിച്ച് ഭക്ഷണത്തെപ്പോലും അവഹേളിക്കുന്ന തൊപ്പിയെ ഫോളോ ചെയ്യുന്ന
ചെറിയ മക്കൾ വീട്ടിലും സ്‌കൂളിലും ഉപയോഗിക്കുന്ന ഭാഷയും ചേഷ്ടകളും
മാതാപിതാക്കളേയും അധ്യാപകരേയും ചെറിയതോതിലല്ല വിഷമത്തിലാക്കുന്നത്.
ഇങ്ങനെയുള്ളവരെ പൂട്ടാനിറങ്ങുന്നവനെ പൂട്ടിക്കുന്ന കാലമായതിനാൽ
അധികമാരും മെനക്കെടാറില്ല.
ഇൻസ്റ്റഗ്രാമിൽ ഹണിറോസിന്റെ പിൻ-മുൻഭാഗങ്ങൾ നോക്കി സമയം
ചെലവഴിക്കുന്ന യുവതലമുറയെപ്പറ്റി അധ്യാപകർ ഖേദത്തോടെ സംസാരിക്കുന്നു.
തൊപ്പി ഒരു തരത്തിലാണെങ്കിൽ ഹണിറോസുമാർ മറ്റൊരു തരത്തിൽ
രണ്ടിന്റെയും ലക്ഷ്യം ഒന്നുതന്നെ. സമ്പത്തും 'ഗ്ലാമറും' ഉള്ളതിനാൽ
ഹണിറോസുമാരുടെ വീട് ചവിട്ടിപ്പൊളിക്കാൻ ആരുമെത്തില്ല.
അടുത്തിടെയായി കണ്ടുവരുന്ന ഒരു പ്രവണതയാണ് അടിവസ്ത്രം ഉപയോഗിക്കാതെ
മാറിടങ്ങൾ കാണിച്ച് കാമറയ്ക്കുമുന്നിലെത്തുന്ന രീതി. പ്രശസ്തി നേടിയ
നടിമാരുപോലും ഇത്തരത്തിൽ കാമറയ്ക്കുമുന്നിൽ നിന്ന് പൊതുകാര്യം
സംസാരിക്കുന്നത് സാധാരണമായിട്ടുണ്ട്. ഇത്തരം വിഡിയോ ക്ലിപ്പുകൾ വൈറലായി
മാറുന്നുമുണ്ട്. ഇതിനെതിരേ അഭിപ്രായം പറയുന്നവർ സ്ത്രീ വിരുദ്ധരും
പഴഞ്ചൻമാരുമാകുന്നു. ചെറിയ പെൺകുട്ടികൾ പോലും പൊതുയിടങ്ങളിൽ
നടിമാരെ അനുകരിക്കുന്ന രീതി വ്യാപകമായിട്ടുണ്ട്. മൺസൂണെത്തിയതോടെ
അൽപ്പവസ്ത്രധാരികളായ യുവതികൾ മഴയിൽ കുതിർന്ന് നൃത്തംചവിട്ടുന്ന
വീഡിയോകളും മറ്റും നവമാധ്യമങ്ങളിലൂടെ ആൺ-പെൺ-പ്രായ ഭേദമന്യെ
എല്ലാവരിലും എത്തുന്നു. വളരെ മോശമായ സാഹചര്യമാണിത്. എന്തും
വിളിച്ചുപറയാനും കാണിക്കാനുമുള്ള വേദിയായി നവമാധ്യമങ്ങൾ മാറുന്നു.
ഇതിനെതിരേ വാതോരാതെ പ്രസംഗങ്ങളും മറ്റും നടക്കുന്നുണ്ടെങ്കിലും
അതിനൊന്നും പ്രചാരം കിട്ടുന്നില്ല. എങ്ങനെയാണ് ഈ 'ആവിഷ്‌ക്കാരത്തെ'
നിയന്ത്രിക്കുക. അധികാരികൾക്ക് ഹിതമല്ലാത്തതുപറയുന്ന മാധ്യമങ്ങൾക്ക്
കൂച്ചുവിലങ്ങിടാൻ ഇറങ്ങിപ്പുറപ്പെടുന്നവർ പുതിയ തലമുറ വഴിതെറ്റുന്ന
ഇത്തരം കോപ്രായങ്ങൾക്ക് അറുതിവരുത്താത്തതെന്താണ്.






