ന്യൂദല്‍ഹി- ബിസിനസ് സംരംഭങ്ങള്‍ തുടങ്ങന്നതിന് നടപടികള്‍ ഉദാരമാക്കിയ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം ആന്ധ്രപ്രദേശിന്. പുതിയ സംസ്ഥാനമായ തെലങ്കാനക്കാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ രണ്ടാം സ്ഥാനം. ഹരിയാന, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നിവയാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ആദ്യത്തെ പത്തില്‍ ഉള്‍പ്പെടുന്ന മറ്റു സംസ്ഥാനങ്ങള്‍: ഛത്തീസ്ഗഢ്, മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്. ദല്‍ഹി 19 ാം സ്ഥാനത്തുനിന്ന് 23 ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബിസിനസ് എളുപ്പമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്കിയ 405 ശുപാര്‍ശകള്‍ നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ പട്ടിക തയാറാക്കിയത്.