മകളുടെ വിവാഹ ദിവസം അച്ഛന്റെ കൊലപാതകം; ദൃക്‌സാക്ഷിയായ പെണ്‍കുട്ടിക്ക് ഭീഷണി

വര്‍ക്കല - വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള പകയെ തുടര്‍ന്ന് വര്‍ക്കല വടശ്ശേരിക്കോണത്ത് മകളുടെ വിവാഹ ദിവസം അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദൃക്‌സാക്ഷിയായ പെണ്‍കുട്ടിക്ക് ഭീഷണിയെന്ന് പരാതി. ഇന്നലെ രാത്രിയോടെ രണ്ടുപേര്‍ ഭീഷണിയുമായി വീട്ടിലെത്തിയെന്ന് കൊല്ലപ്പെട്ട രാജുവിന്റെ സഹോദരി പുത്രി പറഞ്ഞു. പൊലീസ് സംരക്ഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, കൊലപാതക്കേസില്‍ റിമാന്‍ഡിലായ പ്രതികളെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ പൊലീസ് ഉടന്‍ നല്‍കും. ഇന്നലെ പുലര്‍ച്ചെയാണ് തിരുവനന്തപുരം വടശ്ശേരിക്കോണത്ത് വധുവിന്റെ പിതാവ് കൊല്ലപ്പെടുന്നത്. വടശ്ശേരിക്കോണം ശ്രീലക്ഷ്മിയില്‍ രാജുവാണ് (61) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മുന്‍ കാമുകനായ ജിഷ്ണുവും സഹോദരനും രണ്ടു സുഹൃത്തുക്കളും ഉള്‍പ്പടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Latest News