38,000 ഹാജിമാർക്ക് സ്‌കൗട്ടുകളുടെ സേവനം

മിന - അറഫ ദിനത്തിൽ 38,323 ഹാജിമാർക്ക് സൗദി അറേബ്യൻ ബോയ്‌സ് സ്‌കൗട്ട്‌സ് അസോസിയേഷനു കീഴിലെ സ്‌കൗട്ടുകളുടെ സേവനം ലഭിച്ചു. വഴിതെറ്റി അലഞ്ഞ 1,554 ഹാജിമാരെ സ്‌കൗട്ടുകൾ അവരവരുടെ തമ്പുകളിൽ എത്തിച്ചു. 36,769 ഹാജിമാർക്ക് തമ്പുകളിലേക്കുള്ള വഴികൾ പറഞ്ഞുകൊടുത്തു. വഴിതെറ്റുന്ന ഹാജിമാരെ സഹായിക്കാൻ അറഫ ദിനത്തിൽ 1,500 ലേറെ സ്‌കൗട്ടുകളെയാണ് സൗദി അറേബ്യൻ ബോയ്‌സ് സ്‌കൗട്ട്‌സ് അസോസിയേഷൻ നിയോഗിച്ചത്. 

Latest News