ഹാജിമാര്‍ ത്വവാഫുല്‍ ഇഫാദ തുടങ്ങി; മിനയിൽനിന്ന് മക്കയിലെത്താൻ മികച്ച ക്രമീകരണങ്ങൾ

മക്ക-  മിനയിലെ ജംറതുല്‍ അഖബയില്‍ കല്ലെറിയല്‍ കര്‍മം നിര്‍വഹിച്ച ഹാജിമാര്‍ മസ്ജിദുല്‍ ഹറാമിലെത്തി ത്വവാഫുല്‍ ഇഫാദ നിര്‍വഹിച്ചു തുടങ്ങി. ഹജിന്റെ ഭാഗമായി കഅ്ബക്ക് ചുറ്റും ഏഴ് ത്വവാഫ് നിര്‍വഹിക്കലാണ് ത്വവാഫുല്‍ ഇഫാദ. നേരത്തെ ഹജ്ജിന്റെ സഅ്‌യ് ചെയ്യാത്തവര്‍ ഈ ത്വവാഫിന് ശേഷം സഅ്‌യ് ചെയ്യും. ശേഷം എല്ലാവരും മിനയിലേക്ക് തന്നെ തിരിച്ചുപോകും.
ത്വവാഫുല്‍ ഇഫാദക്ക് മസ്ജിദുല്‍ ഹറാമിലേക്ക് എത്താന്‍ വിപുലമായ സൗകര്യമാണ് സുരക്ഷാസേനയും മറ്റു വകുപ്പുകളും ഒരുക്കിയിരുന്നത്. ഇന്ന് ജംറതുല്‍ അഖബയിലെ എറിയല്‍ കര്‍മമാണ് ഹാജിമാര്‍ നിര്‍വഹിച്ചത്. പുലര്‍ച്ചെയാണ് എല്ലാവരും മുസ്ദലിഫയില്‍ നിന്ന് മിനയിലെത്തിയത്.

Latest News