ഈദ് നമസ്‌ക്കാരത്തിനെതിരെ ഹരജി ഹൈക്കോടതി തള്ളി

മധുര- ഈദ് നമസ്‌കാരത്തിനെതിരെ നല്‍കിയ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. ഇന്ത്യ മതേതര രാജ്യമാണെന്നും അര മണിക്കൂര്‍ നമസ്‌കരിച്ചാല്‍ എന്താണ് സംഭവിക്കുകയെന്നും ഹൈക്കോടതി ചോദ്യമുന്നയിച്ചു. 

മധുരയില്‍ മുരുക ക്ഷേത്രത്തോടു ചേര്‍ന്നുള്ള തിരുപറകുന്ദ്രം ദര്‍ഗയിലെ നമസ്‌കാരം തടയണമെന്നാവശ്യപ്പെട്ട് രാമലിംഗയെന്നയാളാണ് ഹരജി സമര്‍പ്പിച്ചത്. തമിഴ്‌നാട് ദേവസ്വം വകുപ്പിനോട് വിഷയത്തില്‍ മറുപടി തേടിയിട്ടുണ്ട്.

Latest News