സമവായത്തോടെ ഏക സിവില്‍ കോഡ് നടപ്പാക്കാമെന്ന് ആം ആദ്മി പാര്‍ട്ടി

ന്യൂദല്‍ഹി- രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിന് ആം ആദ്മി പാര്‍ട്ടി തത്ത്വത്തില്‍ പിന്തുണ നല്‍കി. എന്നാല്‍ ബന്ധപ്പെട്ട എല്ലാവരുമായും വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം സമാവായത്തോടെ മാത്രമേ കേന്ദ്ര സര്‍ക്കാര്‍  ഏക സിവില്‍ കോഡ് കൊണ്ടുവരാവൂ എന്ന് പാര്‍ട്ടി വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയേതര സംഘടനകളും ഉള്‍പ്പെടെ എല്ലാവരും  സര്‍ക്കാര്‍ ഈ നിര്‍ദ്ദേശത്തെക്കുറിച്ച് വിപുലമായ കൂടിയാലോചനകള്‍ നടത്തണം- എഎപി ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി ഏക സിവില്‍ കോഡിനെ  തത്വത്തില്‍ പിന്തുണക്കുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44 അതിനെ പിന്തുണക്കുന്നുണ്ടെന്നും പഥക് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

 

Latest News