ഹജ് നല്‍കുന്നത് സാഹോദര്യത്തിന്റെ ആശയങ്ങള്‍ - സല്‍മാന്‍ രാജാവ്

ജിദ്ദ - ഹജില്‍ നിന്നുള്ള പ്രചോദനം ഐക്യദാര്‍ഢ്യം, സാഹോദര്യം, ഐക്യം എന്നീ ആശയങ്ങളാണെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. ഹജ് തീര്‍ഥാടകരുടെ ദൃശ്യങ്ങള്‍ ഇതാണ് കാണിക്കുന്നത്.  ഒരു ലക്ഷ്യത്തിനായി ഹാജിമാര്‍ തങ്ങളുടെ നിരകള്‍ ക്രമീകരിച്ചിരിക്കുന്നു. ബലിപെരുന്നാളിനോടനുബന്ധിച്ച്, തീര്‍ഥാടകരില്‍ നിന്ന് അവരുടെ ഹജ് സ്വീകരിക്കാനും നമ്മുടെ രാജ്യങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കും ലോകത്തിനും നന്മയും സമൃദ്ധിയും കൈവരാനും അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു, നിങ്ങള്‍ക്ക് ആശംസകള്‍ - സല്‍മാന്‍ രാജാവ് ട്വീറ്റ് ചെയ്തു.

 

 

Latest News