സൗദിയില്‍ മോഷണം പോയ കാര്‍ അപകടത്തില്‍ പെട്ട് മൂന്നു മരണം

അസീര്‍ - ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ദര്‍ബിലെ മുറബ്ബയില്‍ മോഷണം പോയ കാര്‍ അപകടത്തില്‍ പെട്ട് മൂന്നു യുവാക്കള്‍ മരണപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മുറബ്ബയില്‍ അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയിലും മറ്റു രണ്ടു പേരെ അല്‍ദര്‍ബ് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ അല്‍ദര്‍ബ് അബുസ്സദാദിലെ അബൂജമീല ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.

 

Latest News