Sorry, you need to enable JavaScript to visit this website.

ഏകസിവിൽ കോഡ്; മോഡിയുടെ പ്രസ്താവന ദുരൂഹം, നേരിടുമെന്ന് മുസ്ലിം ലീഗ്

മലപ്പുറം- ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഏറെ ദുരൂഹത നിറഞ്ഞതാണെന്ന് മുസ്ലിം ലീഗ്. പാണക്കാട് ചേർന്ന ലീഗ് ദേശീയ സമിതി യോഗത്തിന് ശേഷം നേതാക്കൾ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജനങ്ങൾക്കിടയിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഭരണഘടനാവിരുദ്ധമായ നടപടിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 
നിലവിലുള്ള നിയമവ്യവസ്ഥിതിയെ മറികടന്ന് പുതിയ നിയമം കൊണ്ടുവരാനുള്ള നീക്കം രാജ്യത്ത് വൻ പ്രത്യാഘാതമുണ്ടാക്കും. രാഷ്ട്രീയപരമായും നിയമപരമായും കേന്ദ്ര സർക്കാറിന്റെ നീക്കത്തെ നേരിടുമെന്നും ലീഗ് അറിയിച്ചു. 
മണിപ്പുരിൽ ജനങ്ങൾ പരസ്പരം ആയുധമെടുത്ത് പോരാടുമ്പോൾ അതിൽ ഒരു ദുഖവാക്ക് പോലും പറയാൻ മോഡിക്ക് കഴിയുന്നില്ല. ഈ പ്രധാനമന്ത്രിയാണ് ഏക സിവിൽ കോഡ് എന്ന വാദം ഉയർത്തിക്കൊണ്ടുവരുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് അജണ്ട സൃഷ്ടിക്കുകയാണ് മോഡി ചെയ്യുന്നതെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി.
 

Latest News