രാഹുല്‍ ഗാന്ധി ബൈക്ക് റിപ്പയര്‍ ചെയ്യുന്ന ഫോട്ടോ വൈറലായി

ന്യൂദല്‍ഹി- സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ നേരിട്ട് ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദല്‍ഹി കരോള്‍ ബാഗിലെ ബൈക്ക് റിപ്പയറിംഗ് ഷോപ്പ് സന്ദര്‍ശിച്ചു.
രാഹുല്‍ ഗാന്ധി ബൈക്ക് റിപ്പയര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മാര്‍ക്കറ്റിലെ പാദേശിക കച്ചവടക്കാരുമായും തൊഴിലാളികളുമായും മെക്കാനിക്കുകളുമായും രാഹുല്‍ ഗാന്ധി സംസാരിച്ചു. ഇവരൊക്കെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ് അദ്ദേഹം ചോദിച്ചു മനസ്സിലാക്കിയത്. ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

 

Latest News