അലഹബാദ് പ്രയാഗയാക്കുന്നു 

ഉത്തര്‍പ്രദേശിലെ അലഹബാദിന്റെ പേര് പ്രയാഗ് എന്നാക്കി മാറ്റാന്‍ ശുപാര്‍ശ നല്‍കിയതായി ഉത്തര്‍പ്രദേശ് ആരോഗ്യ മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ്. ഇക്കാര്യം സംബന്ധിച്ച് ഗവര്‍ണര്‍ രാം നായിക്കിന് കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു. പതിനാറാം നൂറ്റാണ്ടില്‍ അലഹബാദിന്റെ പേര് പ്രയാഗ് എന്നായിരുന്നു  പിന്നീട് മുഗള്‍ സാമ്രജ്യത്തിനു കീഴിലായപ്പോഴാണ് പേര് 'ലഹബാദ്' എന്നാക്കിത്. ഇതാണ്  കാലക്രത്തില്‍  അലഹബാദ് ആയി മാറിയത്. അതിനാല്‍ പേര് പഴയ പടി പുനഃസ്ഥാപിക്കണം എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. നേരത്തെ ബോംബെ എന്ന പേര് മാറ്റി മുംബൈ എന്നാക്കാന്‍ മുന്‍കൈയെടുത്ത ആളാണ് ഇപ്പോഴത്തെ യു പി ഗവര്‍ണര്‍ രാം നായിക്. അടുത്ത വര്‍ഷം അലഹബാദില്‍ വച്ചു  നടക്കുന്ന കുംഭമേളക്ക് മുന്‍പ് തന്നെ പേര് മാറ്റിയേക്കും എന്നാണ് ലഭിക്കുന്ന സൂചന. നേരത്തെ മുഗള്‍സരായി റെയില്‍വേ സ്‌റ്റേഷന്റെ പേരും സമാന  രീതിയിയില്‍ യു പി സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു.

Latest News