മണിപ്പൂരിലേക്ക് കടത്താന്‍ ശ്രമിച്ച ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ഇംഫാല്‍ - സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരിലേക്ക് കടത്താന്‍ ശ്രമിച്ച ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. നാഗാലാന്‍ഡ് വഴിയാണ് ഇവ കടത്താന്‍ ശ്രമിച്ചത്. അസം റൈഫിള്‍സും കൊഹിമ പോലീസും  സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ആയുധശേഖരം പിടികൂടിയത്. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ സംയുക്ത തെരച്ചിലില്‍ രണ്ട് പിസ്റ്റളുകള്‍, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ പിടിച്ചെടുക്കുകയായിരുന്നു.

 

Latest News