കൊച്ചി- പള്ളുരുത്തിയില്‍ ബൈക്കില്‍ കറങ്ങി നടന്ന് മൊബൈല്‍ ഫോണ്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ പള്ളുരുത്തി പോലീസ് പിടികൂടി. മട്ടാഞ്ചേരി പനയപ്പള്ളി മാളികപറമ്പില്‍ വീട്ടില്‍ അക്ബര്‍ കെ. എ (31) ആണ് പിടിയിലായത്. പ്രതിയും സുഹൃത്തും കൂടി ബൈക്കില്‍ കറങ്ങി നടക്കുകയും റോഡിലൂടെ ഒറ്റക്ക് പോകുന്നവരെ കാണുമ്പോള്‍ കോള്‍ ചെയ്യുന്നതിനായി അവരുടെ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുകയും ഫോണ്‍ നല്‍കിയാല്‍ അതുമായി കടന്നു കളയുകയുമാണ് രീതി.
പള്ളുരുത്തി പോലീസ് സ്‌റ്റേഷനില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പള്ളുരുത്തി പോലീസ് ഇന്‍സ്‌പെക്ടര്‍ ജയന്‍ കെ. എസിന്റെ നേതൃത്വത്തില്‍ എസ്. ഐ. സിബി. ടി. ദാസ്, എസ്. ഐ. മനോജ്, എസ്. ഐ ബിജോയ്കുമാര്‍, സി. പി. ഒ ബിബിന്‍ എന്നിവരടങ്ങിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കൂട്ടു പ്രതിക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കി.






