സേവനങ്ങള്‍ക്ക് മേൽനോട്ടം വഹിക്കാൻ കിരീടാവകാശി മിനായില്‍

മിന - വിവിധ വകുപ്പുകള്‍ ഹാജിമാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കും പുണ്യസ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മിനായിലെത്തി. ഹജ് കര്‍മം നിര്‍വഹിക്കുന്ന വിദേശ രാഷ്ട്ര നേതാക്കളെയും ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പ് മേധാവികളെയും കിരീടാവകാശി മിനായില്‍ സ്വീകരിക്കും.

 

Latest News