പത്തു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും

എടക്കര-പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന് പത്തു വര്‍ഷം തടവിനു ശിക്ഷിച്ചു. വഴിക്കടവ് കാരക്കോട് ആനപ്പാറ ചോലക്കരതൊടിക അബ്ദുള്ള എന്ന അബ്ദുമാ((59) നെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക്് സ്പെഷല്‍ കോടതി ശിക്ഷിച്ചത്. പത്ത് വര്‍ഷത്തെ തടവിനു പുറമെ മുപ്പത്തിഅയ്യായിരം രൂപ പിഴയടക്കുകയും വേണം. ഫസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് കെ.പി ജോയ് ആണ് ശിക്ഷ വിധിച്ചത്. 2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയെ തവനൂര്‍ സെട്രല്‍ ജയിലിലേക്ക് അയച്ചു. പിഴ അടയ്ക്കുന്ന പക്ഷം അത് അതിജീവിതയ്ക്ക് നല്‍കും. നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന കെ.എം ദേവസ്യ, പി.കെ സന്തോഷ് എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ. ഫ്രാന്‍സിസ്  ഹാജരായി. വഴിക്കടവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു.

 

 

 

Latest News