ബി ജെ പി അംഗം ഇടതു മുന്നണിയെ പിന്തുണച്ചു, പഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം പോയി

തിരുവനന്തപുരം - ഇടതുമുന്നണി കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ബി.ജെ.പി വനിതാ അംഗം വോട്ട് ചെയ്തതോടെ കല്ലിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ബി ജെ പിക്ക് ഭരണം നഷ്ടമായി. ബി.ജെ.പി ഭരണത്തില്‍ അഴിമതിയാണ് നടക്കുന്നതെന്നാരോപിച്ച് ഇടതു മുന്നണി നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിനെ പിന്തുണച്ച് ബി ജെ പി അംഗം സുധര്‍മ്മ വോട്ട് ചെയ്തതോടെയാണ് ബി.ജെ.പി ഭരണം കൈവിട്ടത്. കോണ്‍ഗ്രസ് അംഗം ശാന്തിമതിയും പ്രമേയത്തെ അനുകൂലിച്ചു. ഒന്‍പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. പരീക്ഷയോ അഭിമുഖമോ ഇല്ലാതെ ഡ്രൈവര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലും ആശുപത്രിയിലെ താത്കാലിക തസ്തികകളിലും പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഇഷ്ടക്കാരെ നിയമിച്ചുവെന്ന് ആരോപിച്ചാണ് ഇടതു മുന്നണി അവിശ്വാസ പ്രമേയം കൊണ്ടു വന്നത്.

 

Latest News