കാണേണ്ട വീഡിയോ, നിങ്ങളും അഭിനന്ദിക്കും ഈ സൈനികനെ

സുരക്ഷാ സൈനികന്റെ വസ്ത്രത്തിന് പിന്നില്‍ പിടിച്ച് അന്ധതീര്‍ഥാടക ത്വവാഫ് കര്‍മം നിര്‍വഹിക്കുന്നു.

മക്ക - ഏഷ്യന്‍ രാജ്യത്തു നിന്നെത്തിയ പ്രായംചെന്ന അന്ധതീര്‍ഥാകയെ ത്വവാഫ് കര്‍മം നിര്‍വഹിക്കാന്‍ സഹായിച്ച് സുരക്ഷാ സൈനികന്‍. സുരക്ഷാ ഭടന്റെ യൂനിഫോം വസ്ത്രത്തിന് പിന്നില്‍ പിടിച്ചാണ് തീര്‍ഥാടക ത്വവാഫ് കര്‍മം നിര്‍വഹിച്ചത്. തീര്‍ഥാടകക്ക് ബുദ്ധിമുട്ടായി മാറാതിരിക്കാന്‍ സുരക്ഷാ ഭടന്‍ വളരെ സാവകാശമാണ് നടന്നുനീങ്ങിയത്. തീര്‍ഥാടകയോ സുരക്ഷാ സൈനികനോ അറിയാതെ മറ്റൊരു തീര്‍ഥാടകന്‍ ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് ടിക്‌ടോക്ക് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിടുകയായിരുന്നു. സൗദി അറേബ്യക്കകത്തും വിദേശത്തും വീഡിയോ വൈറലായി. തീര്‍ഥാടകരുടെ സേവനത്തിന് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ എല്ലാവരും മുക്തകണ്‍ഠം പ്രശംസിച്ചു.


 

 

Latest News