ഉന്നത വിജയികള്‍ക്ക്  പത്തരമാറ്റിന്റെ അനുമോദനം

പത്തരമാറ്റ് വാട്‌സാപ്പ് കൃട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങ് കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. 

വടകര-മേമുണ്ട ഹയര്‍ സെക്കന്റി സ്‌കൂള്‍ എസ് എസ് എല്‍ സി 88 ബാച്ച് വാട്‌സാപ്പ് കൂട്ടായ്മ (പത്തരമാറ്റ്)   വിവിധ പരീക്ഷകളില്‍ വിജയിച്ച സഹപാഠികളുടെ മക്കളെ അനുമോദിച്ചു.  മേമുണ്ട ഹയര്‍ മേമുണ്ട എച്ച് എസ് എസ് റിട്ട. പ്രിന്‍സിപ്പല്‍ കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ് കെ ബാബു അധ്യക്ഷത വഹിച്ചു. കെ പി ദിനേശന്‍, ജഗദമ്മ ടീച്ചര്‍, സുമതി ടീച്ചര്‍, വൈസ് പ്രസിഡന്റ് പി എം അംബുജാക്ഷന്‍, ജോ : സിക്രട്ടറി പി എം സുനിത, മഹേഷ് കോളോറ, ഉഷ തേറത്ത് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. അനുമോദനം ഏറ്റുവാങ്ങിയ കുട്ടികളുടെ പ്രതിനിധിയായി ഷംന ബി എസ് മറുമൊഴിയും കെ ടി കെ ഗീത നന്ദി പ്രകാശനവും നടത്തി. ഗ്രൂപ്പ് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. 


 

Latest News