Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉർദു​ഗാന്റെ മകന് കോടിക്കണക്കിന് ഡോളർ വാ​ഗ്ദാനം ചെയ്തു; യു.എസിലും സ്വീഡനിലും അന്വേഷണം

ഉർദുഗാനും മകൻ ബിലാലും എ.കെ.പാർട്ടി ആസ്ഥാനത്ത് അനുയായികളെ അഭിവാദ്യം ചെയ്യുന്നു.

വാഷിം​ഗ്ടൺ- തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗന്റെ മകൻ ബിലാലിന്റെ പേര് ഉൾപ്പെട്ട അഴിമതിയെ കുറിച്ചുള്ള പരാതി യു.എസ്, സ്വീഡിഷ് അധികൃതർ പരിശോധിച്ചുവരികയാണെന്ന് റോയിട്ടേഴ്സ് (reuters) റിപ്പോർട്ട്. തുർക്കിയിൽ വിപണി പിടിക്കാൻ സഹായിച്ചാൽ ഉർദു​ഗാന്റെ മകന് കോടിക്കണക്കിന് ഡോളർ കമ്മീഷൻ നൽകാമെന്ന്  
യുഎസ് കമ്പനിയുടെ സ്വീഡിഷ് അനുബന്ധ സ്ഥാപനം  വാ​ഗ്ദാനം ചെയ്തുവെന്നാണ് പരാതി. ഇതേക്കുറിച്ച് യുഎസിലെയും സ്വീഡനിലെയും അഴിമതി വിരുദ്ധ വിഭാ​ഗം പഠിക്കുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.  
തങ്ങൾക്ക് ലഭിച്ച ബിസിനസ് രേഖകളിലും ആശയവിനിമയത്തിലും ഇതു സംബന്ധിച്ച വിശദവിവരങ്ങളുണ്ടെന്ന് റോയിട്ടേഴ്സ് അവകാശപ്പെടുന്നു.  
ഒരു വ്യക്തി അധികൃതർക്ക്  സമർപ്പിച്ച പരാതിയാണ് റോയിട്ടേഴ്‌സ് അവലോകനം ചെയ്തത്. കൈക്കൂലി നൽകിയതായി   പരാതിയിൽ പറയുന്നില്ല.  സ്വീഡിഷ് കമ്പനിയായ ഡിഗ്നിറ്റ സിസ്റ്റംസ് എബി കഴിഞ്ഞ വർഷം അവസാനം പദ്ധതി പെട്ടെന്ന് ഉപേക്ഷിച്ചുവെന്നാണ് വിവരം. പദ്ധതി യാഥാർഥ്യമായിട്ടില്ലെന്ന് ഇതുമായി ബന്ധമുള്ള രണ്ടു പേരിൽനിന്നും ആശയവിനിമയത്തിൽനിന്നുമാണ് മനസ്സിലായത്.
പ്രോജക്റ്റ് ഉപേക്ഷിച്ചതായി ഡിഗ്നിറ്റയുടെ യുഎസ് ഉടമ റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചു.
തുർക്കിയിൽ  പ്രസിഡന്റ് ഉർദുഗന്റെ ഭരണകൂടത്തെ കൊണ്ട്  ഡിഗ്നിറ്റയുടെ ഉൽപ്പന്നത്തിന്റെ വിൽപ്പന വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിപ്പിക്കുകയായിരുന്നു പദ്ധതി. ഡ്രൈവർ മദ്യപിച്ചാൽ  വാഹനത്തിന്റെ ഇഗ്നിഷൻ ലോക്ക് ചെയ്യുന്ന ഡാഷ്‌ബോർഡ് ബ്രീത്തലൈസറുകളാണ് കമ്പനിയുടെ ഉൽപന്നം.
തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള  10 വർഷത്തെ വാണിജ്യ കരാർ പ്രാവർത്തികമാക്കിയാൽ  ബിലാൽ ഉർദുഗൻ ബോർഡ് അംഗമായ രണ്ട് സ്ഥാപനങ്ങൾക്ക് ഷെൽ കമ്പനി മുഖേന ദശലക്ഷക്കണക്കിന് ഡോളർ ലോബിയിംഗ് ഫീസായി നൽകുമെന്ന് ഡിഗ്നിറ്റ വാഗ്ദാനം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

Latest News