രണ്ടുകോടി പായയില്‍ പൊതിഞ്ഞുകൊണ്ടുപോയ സി.പി.എം നേതാവ് ആര്, അന്വേഷണം വേണമെന്ന് ബെന്നി ബെഹനാന്‍

തിരുവനന്തപുരം- ദേശാഭിമാനിയുടെ മുന്‍ പത്രാധിപസമിതി അംഗം ജി. ശക്തിധരന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍.
ഉന്നതനായ ഒരാള്‍ 2.35 കോടി രൂപ കൈക്കൂലി വാങ്ങി കൈതോലപ്പായയില്‍ കെട്ടിപ്പൊതിഞ്ഞുകൊണ്ടുപോയെന്ന ജി.ശക്തിധരന്റെ ആരോപണം സംബന്ധിച്ചാണ് ബെന്നി ബെഹനാന്റെ പ്രതികരണം.
'ഇപ്പോള്‍ മന്ത്രിസഭയില്‍ ഉള്ള ഒരാളടക്കം ശക്തിധരന്റെ വെളിപ്പെടുത്തലുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് ശക്തിധരന്‍. അതുകൊണ്ട് അദ്ദേഹം വെളിപ്പെടുത്തിയ കാര്യങ്ങള്‍ അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്തണം'- ബെന്നി ബെഹനാന്‍ ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരുന്നതിന് ശക്തിധരന് പോലീസ് സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Latest News