Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദേശീയപാത വികസനം: ധാരണ ലംഘിച്ച് ഭൂമി ഏറ്റെടുത്താല്‍ പ്രക്ഷോഭം -മുസ്‌ലിം ലീഗ്

മലപ്പുറം- ദേശീയ പാതയുടെ വികസനത്തിനു നേരത്തെ  ഭരണതലത്തില്‍ ഉണ്ടാക്കിയ ധാരണകളും മുന്‍കാലങ്ങളിലുള്ള കീഴ്‌വഴക്കങ്ങളും ലംഘിച്ച് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നാല്‍ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടി വരുമെന്നു മുസ്‌ലിംലീഗ് മുന്നറിയിപ്പു നല്‍കി. ഏറ്റെടുക്കാന്‍ പോകുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്നതിനു 3ജി വിജ്ഞാപനം ഇറക്കാതെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള  3ഡി വിജ്ഞാപനം ഇറക്കുവാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് മനസിലാകുന്നത്.
മുസ്‌ലിംലീഗ് നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളുടെയും നേതാക്കളും ജനപ്രതിനിധികളും  മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകളുടെയും ഫലമായി ന്യായമായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കുകയില്ല എന്ന ഉറപ്പാണ് ലഭ്യമായിരുന്നത്. അതിനുശേഷമാണ്  സമരപരിപാടികള്‍ക്കു  ശമനമുണ്ടായത്. എന്നാല്‍ ഇപ്പോള്‍ ഭൂമി ഏറ്റെടുക്കുന്ന നടപടിക്രമങ്ങളിലെ  മുന്‍ഗണനാക്രമങ്ങള്‍ പ്രകാരം, വില നിശ്ചയിച്ചുകൊണ്ടുള്ള ആദ്യ വിജ്ഞാപനം, ആക്ഷേപങ്ങള്‍ നല്‍കാനുള്ള അവസരം, പിന്നീട് ഓരോ സര്‍വേ നമ്പറിലുമുള്ള ഭൂമിക്ക് വില നിശ്ചയിച്ചു കൊണ്ടുള്ള വിജ്ഞാപനം ഇവക്കെല്ലാം ശേഷമാണ് ഭൂമി ഏറ്റെടുത്തു വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്.
ഇതൊന്നുമില്ലാതെ ഭൂമി ഏറ്റെടുക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍  ശക്തമായ ചെറുത്തുനില്‍പ്പ് അനിവാര്യമായി വരുമെന്നു മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി യു.എ ലത്തീഫ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ മുഖ്യമന്ത്രി നേരിട്ടു ഇടപെട്ട്  ഈ വിഷയത്തിനു പരിഹാരം കാണണമെന്നു നേതാക്കള്‍ അഭ്യര്‍ഥിച്ചു.
 

Latest News