ഖമീസ് കെ.എം.സി.സി ഹജ് വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകിയപ്പോൾ

അസീർ- ഖമീസ് മുശൈത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഹജ് സേവനത്തിന് പോകുന്ന വളണ്ടിയർമാർക്ക് ഖമീസ് സെൻട്രൽ കമ്മിറ്റി ഓഫീസിൽ വെച്ച് യാത്രയയപ്പ് നൽകി. പ്രസിഡന്റ് ബഷീർ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് കെ.എം.സി.സി സാംസ്‌കാരിക വിഭാഗം ചെയർമാൻ ഉസ്മാൻ കിളിയമണ്ണിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സലീം പന്താരങ്ങാടി, സിറാജ് വയനാട് പ്രസംഗിച്ചു. ഇയാസ് ഉമർ പ്രാർഥന നടത്തി. 

Latest News