ന്യൂദല്‍ഹി - മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഭയപ്പെടില്ലെന്ന് സുധാകരനെ പിന്തുണച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കേരളത്തില്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇന്ന് കെ. സുധാകരനും വി ഡി സതീശനും രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ സാഹചര്യം ഹൈക്കമാന്‍ഡിനെ ബോധിപ്പിച്ചതായി ഇരുവരും പറഞ്ഞു. കേരളത്തില്‍ നേതൃമാറ്റം ആലോചനയില്‍ ഇല്ലെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു.