Sorry, you need to enable JavaScript to visit this website.

മലബാർ വിദ്യാഭ്യാസ വിവേചനം: നാളെ ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്

കോഴിക്കോട് - മലബാർ ജില്ലകളിലെ ഹയർസെക്കന്ററി പ്രവേശനവുമായി ബന്ധപ്പെട്ട സീറ്റ് അപര്യാപ്ത പരിഹരിക്കാത്തതിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇടതുപക്ഷവും എസ്.എഫ്.ഐയും നടത്തുന്ന അട്ടിമറികളിലും പ്രതിഷേധിച്ച് കൊണ്ട് നാളെ സംസ്ഥാന വ്യാപകമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി മുഴുവൻ സ്‌കൂളുകളും കോളേജുകളും ഏറ്റെടുക്കുന്ന സ്വഭാവത്തിലാണ് വിദ്യാഭ്യാസ ബന്ദ് ഉദ്ദേശിക്കുന്നതെന്ന് ഫ്രറ്റേണിറ്റി ഭാരവാഹികൾ പറഞ്ഞു. 

രണ്ടാം ഘട്ട അലോട്ട്‌മെന്റ് പുറത്തുവന്നിട്ടും എ പ്ലസ് കിട്ടിയ മുഴുവൻ വിദ്യാർഥികൾ പോലും പ്രവേശനം ലഭിക്കാതെ പുറത്തായിരിക്കുകയാണ്. 

അലോട്ട്‌മെന്റ് കഴിയുമ്പോഴേക്കും കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും എല്ലാ വിദ്യാർഥികൾക്കും സീറ്റ് ലഭിക്കുമെന്ന പച്ചക്കള്ളം വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ച് പറയുന്നത്. മലബാർ ജില്ലകളിലെ വിവേചനത്തെ പരിഹരിക്കാൻ മതിയായ രീതിയിൽ പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന കാർത്തികേയൻ കമ്മീഷന്റെ ശുപാർശയെ അവഗണിച്ച് കൊണ്ടും ആ റിപ്പോർട്ടിനെ തന്നെ പൂഴ്ത്തി വെച്ച് കൊണ്ടും വിദ്യാഭ്യാസ അവകാശത്തെക്കുറിച്ച് സംസാരിക്കുന്നവരെ അധിക്ഷേപിച്ച് കൊണ്ടും മലബാർ മേഖലയിലെ വിദ്യാർത്ഥികളെ വഞ്ചിക്കുകയാണ് ഇടത് പക്ഷവും സർക്കാറും ചെയ്യുന്നത്. 

വിദ്യാഭ്യാസ ബന്ദിനോട് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർഥികളും സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. 

Latest News