അനൗൺസ്മെന്റ് മറന്നു; കാത്തിരുന്ന യാത്രക്കാർക്ക് ട്രെയിൻ നഷ്ടമായി

കലബുറ​ഗി- ഹുബ്ബള്ളി-സെക്കന്ദരാബാദ് എക്‌സ്‌പ്രസ്  കർണാടകയിലെ കലബുറഗി സ്‌റ്റേഷനിൽ വരുന്നതും പുറപ്പെടുന്നതും അറിയിക്കാൻ റെയിൽവേ അധികൃതർ മറന്നതിനെ തുടർന്ന് യാത്രക്കാർക്ക് ട്രെയിൻ നഷ്ടമായി. ട്രെയിൻ സ്ഥിരമായി കടന്നുപോകുന്ന ഒന്നാം പ്ലാറ്റ്‌ഫോമിൽ തങ്ങൾ കാത്തിരിക്കുകയായിരുന്നെന്നും എന്നാൽ അത് പ്ലാറ്റ്‌ഫോം രണ്ടിലാണ് എത്തിയതെന്നും യാത്രക്കാർ പറഞ്ഞു. പ്ലാറ്റ്ഫോം മാറി ട്രെയിൻ വരുന്ന കാര്യമോ പോകുന്ന കാര്യമോ അനൗൺസ് ചെയ്തിരുന്നില്ല.
ട്രെയിൻ കിട്ടാതെ കുടുങ്ങിയ യാത്രക്കാരെ മറ്റൊരു ട്രെയിനിൽ യാത്രയാക്കിയെന്നും വിഷയം അന്വേഷിക്കുകയാണെന്നും സ്റ്റേഷൻ മാനേജർ പറഞ്ഞു.

Latest News