മീൻ പിടിക്കുന്നതിനിടെ കടലിൽ വീണ യുവാവ് മരിച്ചു

കണ്ണൂർ- അഴീക്കോട് മീൻകുന്നിൽ കടലിന് സമീപം പാറക്കല്ലിലിരുന്ന് മീൻ പിടിക്കാൻ ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ് യുവാവ് മരിച്ചു. മീൻകുന്ന് കുസുമാലയത്തിൽ പി.പീയൂഷാ(36) ണ് മരിച്ചത്. ശക്തമായ തിരമാലയടിച്ചാണ് അപകടം. സമീപത്തുണ്ടായിരുന്നവർ പീയുഷിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഓട്ടോ െ്രെഡവറാണ് പീയൂഷ്. പരേതനായ പി പവിത്രൻ  കെപി. സുമ ദമ്പതികളുടെ മകനാണ്. സഹോദരൻ പ്രസ് ലിൻ.

Latest News