തന്റെ ഭാര്യയുമായി പ്രണയമുണ്ടെന്ന സംശയത്തില്‍ ഭര്‍ത്താവ് യുവാവിന്റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു

ബെംഗളൂരു - തന്റെ ഭാര്യയുമായി പ്രണയ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവാവിന്റെ  കഴുത്ത് മുറിച്ച് ചോര കുടിച്ചു.  ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ മുറിവുണ്ടാക്കിയ ശേഷം  ചോര കുടിക്കുകയായിരുന്നു.  കര്‍ണ്ണാടകയിലെ ചിക്ബല്ലാപുരയിലെ ചിന്താമണി താലൂക്കിലാണ് സംഭവം നടന്നത്. കഴുത്തുമുറിച്ച് ചോര കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുകയും ചെയ്തു. ചിന്താമണി സ്വദേശിയായ വിജയ് എന്നയാളാണ് മാരേഷ് എന്ന യുവാവിന്റെ കഴിത്തില്‍ മുറിവുണ്ടാക്കി ചോര കുടിച്ചത്. സംഭവത്തില്‍ വിജയ് അറസ്റ്റിലായിട്ടുണ്ട്. സംശയ രോഗിയായ വിജയ് തന്റെ ഭാര്യയ്ക്ക് മാരേഷുമായി പ്രണയബന്ധമുണ്ടെന്ന് സംശയിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 19-ന് വിജയ് ചിന്താമണിക്ക് അടുത്തുള്ള വനമേഖലയില്‍ സുഹൃത്തിനൊപ്പം എത്തി മാരേഷിനെ ആക്രമിക്കുകയും കൈയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് മാരേഷിന്റെ കഴുത്തില്‍ മുറിവുണ്ടാക്കി ചോര കുടിക്കുകയുമായിരുന്നു. വിജയ്‌യുടെ സുഹൃത്ത് ഈ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ മാരേഷ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

 

Latest News