Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ രണ്ടു ദിവസം ശക്തമായ  മഴ, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

കൊച്ചി- കേരളത്തില്‍ രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നീ ജിലകളിലാണ് ജാഗ്രത നിര്‍ദ്ദേശം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ (711 സെന്റി മീറ്റര്‍) മഴയ്ക്കോ അല്ലെങ്കില്‍ അതിശക്തമായ( 24 മണിക്കൂറില്‍ 12-20 സെന്റി മീറ്റര്‍) മഴയ്ക്കോ സാധ്യത ഉണ്ട്. 
 ജൂണ്‍ 29 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു. ജൂണ്‍ 28 വരെ കേരള,കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിപാര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനവും കാരണം ജൂണ്‍ 24 വരെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയില്‍ കേരളത്തില്‍ 66 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ അവസാനത്തോടെ മണ്‍സൂണ്‍ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഇത്തവണ വൈകിയാണ് കാലവര്‍ഷം എത്തിയത്.

Latest News