ഡ്യൂട്ടി സമയം കഴിഞ്ഞു, എയര്‍ ഇന്ത്യ വിമാനം  പൈലറ്റുമാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു 

ന്യൂദല്‍ഹി-  ഡ്യൂട്ടി സമയം അവസാനിച്ചുയെന്ന് പറഞ്ഞുകൊണ്ട് വിമാനം പാതിവഴിക്ക് ഉപേക്ഷിച്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍. ലണ്ടണില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനമാണ് യാത്രമധ്യേ ജയ്പൂരില്‍ പൈലറ്റുമാര്‍ ഉപേക്ഷിച്ചത്. ഇതെ തുടര്‍ന്ന് യാത്രക്കാര്‍ ആറ് മണിക്കൂര്‍ നേരം ജയ്പൂര്‍ വിമാനത്താവളത്തില്‍ കഴിയേണ്ടി വന്നു. തുടര്‍ന്ന് റോഡ് മാര്‍ഗമാണ് യാത്രക്കാര്‍ ഡല്‍ഹിയില്‍ എത്തി ചേര്‍ന്നത്.
ഡല്‍ഹിയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം ജയ്പൂരിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്താന്‍ ആറ് മണിക്കൂറിലേറെയാണ് ജയ്പൂര്‍ വിമാനത്താവളത്തില്‍ ചിലവഴിക്കേണ്ടി വന്നത്. തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലാണ് യാത്രക്കാരെ റോഡ് മാര്‍ഗം ലക്ഷ്യസ്ഥാനത്തെത്തിച്ചത്. ഡല്‍ഹയിലേക്കുള്ള മൂന്ന് രാജ്യാന്തരം രണ്ട് ആഭ്യന്തര സര്‍വീസുകളാണ് ജയ്പൂരിലേക്ക് വഴി തിരിച്ച് വിട്ടത്. ഇവയില്‍ എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ ഉള്‍പ്പെടുന്നു. ഏകദേശം 150 ഓളം യാത്രക്കാരാണ് വിമാനം വഴി തിരിച്ച് വിട്ട നടപടിയില്‍ ജയ്പൂര്‍ വിമാനത്താവളത്തില്‍ ഏറെ നേരം ചിലവഴിക്കേണ്ടി വന്നത്.

Latest News