Sorry, you need to enable JavaScript to visit this website.

ആധാറും പാനും വേഗം ബന്ധിപ്പിച്ചോളൂ,  ഇനി നാല് ദിവസങ്ങളേയുള്ളു

ന്യൂദല്‍ഹി- ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ജൂണ്‍ 30നകം ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. ഇതോടെ ആദായനികുതി നിയമം അനുസരിച്ച് നിയമ നടപടി നേരിടേണ്ടിവരും. പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാനും സാധിക്കില്ല. പാന്‍ നമ്പര്‍ ഒരു പ്രധാന കെ.വൈ.സി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല. നിരവധി തവണയാണ് ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്. ആയിരം രൂപ പിഴ ഒടുക്കി 2023 ജൂണ്‍ 30 വരെ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) അറിയിച്ചിട്ടുണ്ട്. അവസാന ദിവസങ്ങളിലെ തിരക്ക് കാരണം ലിങ്കിംഗിന് ബുദ്ധിമുട്ട് നേരിട്ടേക്കാം.
സമയപരിധിക്കുള്ളില്‍ ആധാറുമായി പാന്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരും എന്നതിന് പുറമേ ഉയര്‍ന്ന ടി.ഡി.എസ് അടയ്ക്കേണ്ടതായും വരും. 20 ശതമാനമോ ബാധകമായ നിരക്കോ ഇതില്‍ ഏതാണ് കൂടുതല്‍ അത് ടി.ഡി.എസ് ആയി അടയ്ക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി ആധാറും പാനും ലിങ്ക് ചെയ്യാന്‍ കഴിയും. ആധാര്‍-പാന്‍ ലിങ്കിംഗ് സമര്‍പ്പിക്കുന്നതിന് മുമ്പ് പണം അടയ്ക്കേണ്ടതുണ്ട്. 1000 രൂപയാണ് ഒറ്റ ചലാനില്‍ അടയ്ക്കേണ്ടത്.

Latest News