മിന ഉണര്‍ന്നു, ഹജിനൊരുങ്ങിയ മക്കയും മിനയും കാണാം

മക്ക- ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പല ഭാഷക്കാര്‍ മിനയിലേക്ക് നീങ്ങുകയാണ്. നാളെ ഇരുപത് ലക്ഷത്തോളം ഹാജിമാരാണ് തമ്പുകളുടെ മഹാനഗരമയ മിനയില്‍ എത്തിച്ചേരുക. സൗദി പ്രസ് ഏജന്‍സിയുടെ (എസ്പിഎ) ഹജ് സീസണിന്റെ മക്കയിലെ അവസാന ഒരുക്കങ്ങളുടെ ആകാശ ചിത്രങ്ങള്‍ പകര്‍ത്തി.
സുരക്ഷാ വിമാനങ്ങള്‍ ഹജ്ജ് വേളയില്‍ പുണ്യസ്ഥലങ്ങളും മക്കയും നിരീക്ഷിക്കും. അടിയന്തര, രക്ഷാപ്രവര്‍ത്തനം, അഗ്‌നിശമന സേവനങ്ങള്‍ എന്നിവയാണ് വിമാനങ്ങള്‍ ഉറപ്പു നല്‍കുക.  തീര്‍ഥാടകരെ നിരീക്ഷിക്കുകയും തത്സമയ ചിത്രങ്ങള്‍ കൈമാറുകയും ചെയ്യുന്നതിനു പുറമെ വിവിധ ചാനലുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും സംപ്രേഷണവും നടത്തും.

 

Latest News