സ്ത്രീയോട് അപമര്യാദ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി

ഇടുക്കി-സ്ത്രീയോട് മോശമായി പെരുമാറിയ സംഭവത്തില്‍ കോണ്‍ഗ്രസ് പെരുവന്താനം മണ്ഡലം പ്രസിഡന്റ് ഷാജി പുല്ലാട്ടിനെതിരെയും ഐ. എന്‍. ടി. യു. സി നേതാവ് രാംദാസിനെതിരെയും ഡി. സി. സി നടപടിയെടുത്തു. പൊതുജനങ്ങളില്‍ നിന്നും  പ്രതിഷേധം ഉയര്‍ന്നതും മണ്ഡലം പ്രസിഡന്റിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ് ഉണ്ടായതുമാണ് ഷാജി പുല്ലാട്ടിനെ നീക്കാന്‍ കാരണം. പെരുവന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന രാംദാസിനെ ഐ. എന്‍. ടി. യു. സി ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി.  പഞ്ചായത്തിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം കെ. പി. സി. സിക്ക് നല്‍കിയ പരാതി തുടര്‍ന്നാണ് നടപടി. ഇരുവര്‍ക്കുമെതിരെ പെരുവന്താനത്ത് തട്ടുകട നടത്തുന്ന യുവതിയായ വീട്ടമ്മയുടെ പരാതി പെരുവന്താനം പോലീസില്‍ ലഭിച്ചിരുന്നു. ഷാജഹാന്‍ മഠത്തില്‍ മണ്ഡലം പ്രസിഡന്റിന്റെ ചുമതല വഹിക്കും.

 

Latest News